അരുവിക്കരയിൽ യൂത്ത് വിത്ത് സ്റ്റീഫൻ മോണിംഗ് വാക്ക് നടത്തി
അരുവിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജി സ്റ്റീഫന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുന്നൂറിലധികം യുവതി യുവാക്കളുടെ നേതൃത്വത്തിൽ മുണ്ടേല മുതൽ വെള്ളനാട് വരെ മോണിംഗ് വാക്ക് നടത്തി. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് കണ്ണൻ എസ് ലാൽ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ മണ്ഡലം സെക്രട്ടറി ആർ രതീഷ് അധ്യക്ഷനായി. സമാപനയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയെറ്റ് അംഗം കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി സന്ദീപ്, ഡിവൈഎഫ്ഐ വിതുര ബ്ലോക്ക് സെക്രട്ടറി അജിത്ത്, പ്രസിഡന്റ് കാർത്തിക്ക്, കാട്ടാക്കട ബ്ലോക്ക് പ്രസിഡണ്ട് വിഘ്നേശ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ആഷിക്, രാഹുൽ എന്നിവർ നേതൃത്വം നൽകി

