ബസ്സ് തടഞ്ഞിട്ട മേയർക്കും എംഎൽഎയ്ക്കും എതിരേ കേസെടുക്കണം: എം.വിൻസെന്റ് എംഎൽഎ

Spread the love

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് തിരുവനന്തപുരത്ത് വച്ച് കെഎസ്ആർടിസി ബസ്സിനെ തടഞ്ഞിട്ട് ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച തിരുവനന്തപുരം മേയർക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ കേസെടുക്കണമെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ്, എംഎൽഎ. ഡ്രൈവർ യദുവിനെതിരേയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും കെഎസ്ആർടിസി ബസിനെ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട് ക്യത്യനിർവഹണം തടസ്സപ്പെടുത്തിയ മേയർക്കും എംഎൽഎയ്ക്കും എതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ ചീഫ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്താണ് സംഭവിച്ചതെന്ന് പോലും ക്യത്യമായി അന്വേഷിക്കാതെ സിപിഎമ്മിന്റെ പോഷക സംഘടകളെ പോലെ പെരുമാറിയ പോലീസ്, ഭരണ പക്ഷ എംഎൽഎയും മേയറും പറഞ്ഞത് കൊണ്ട് ബസ്സിലെ യാത്രക്കാരെ മുഴുവൻ പെരുവഴിയിൽ ഇറക്കിയാലും നടുറോഡിൽ ബസ്സ് കിടന്നാലും കുഴപ്പമില്ല എന്ന ഭാവത്തിലാണ് തലേദിവസം രാത്രി മുതൽ ബസ്സോടിച്ച് വന്ന ഡ്രൈവറെ ബസിൽ നിന്നും അറസ്റ്റ് ചെയ്ത് അടുത്ത ദിവസം രാവിലെ വരെ പോലീസ് കസ്റ്റഡിയിൽ വഇരുത്തിയിരുന്നതെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും എംഎൽഎ പറഞ്ഞു.സിപിഎം നേതാക്കൾക്ക് എന്ത് നിയമലംഘനവും ആകാമെന്നും സിപിഎം എന്ന് പറഞ്ഞാൽ അഹങ്കാരത്തിന്റെ ട്രാൻസലേഷൻ ആയി മാറിയെന്നും എംഎൽഎ ആരോപിച്ചു. നേരേ ശംബളം പോലും നൽകാത്ത കെഎസ്ആർടിസി ജീവനക്കാരെ മോശക്കാരാക്കാനാണ് മാനേജ്മെന്റ് കൂട്ട് നിൽക്കുന്നതെന്നും യദുവിനെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചാൽ യൂണിയൻ ശക്തമായ സമരവുമായി റ്റിഡിഎഫ് മുന്നോട്ട് പോകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *