അമ്പൂരി പാലത്തിൽ നടന്ന അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു

Spread the love

വെള്ളറട: അമ്പൂരി കുമ്പിച്ചൽ കടവിൽ കടവിൽ പാലം കാണാൻ എത്തിയവർ വന്ന വാഹനം മൂന്ന് വയസുകാരിയുടെ ദേഹത്തിലൂടെ വാഹനം കയറി ഇറങ്ങി കുട്ടി മരിച്ചു.കുഞ്ഞിനെ ഉടൻ തന്നെ അതേ വാഹനത്തിൽ നെയ്യാർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹേന്ദ്ര ട്രാവലർ വാഹനത്തിൽ ആണ് കുട്ടിയുടെയുള്ള കുടുംബം എത്തിയത്.വന്നവർവാഹനം ഒതുക്കി നിർത്തിവാഹനത്തിന് മുന്നിൽ കുട്ടിയുൾപ്പെടെയുള്ളവർ നൃത്തം ചെയ്യുന്ന സമയത്താണ്വാഹനം താനേ ഉരുണ്ട് കുഞ്ഞിൻ്റെ ദേഹത്തുകൂടെ കറയി ഇറങ്ങിയത്.കാട്ടാക്കട കൊറ്റമ്പള്ളികുറ്റിയാണിക്കാട് പേരയം സ്വദേശികളായ അനുപ്രസാദിൻ്റെയും നിസയുടെയുംമകൾ മുന്നൂ വയസുഉള ഋതു വേദയാണ് അന്തരിച്ചത്.അനുപ്രസാദ് വന്ന ടെമ്പോ ട്രാവലറും മൂന്നോളം കുടുംബങ്ങളും ചേർന്ന് ഇവിടെ വിനോദസഞ്ചാരത്തിനായി എത്തിയതാണ് ഈ സമയം കുറിച്ചിക്കാട് പാലത്തിന് സമീപം വാഹനം നിർത്തി കുട്ടികളോടൊപ്പം വാഹനത്തിന് പുറത്ത് നൃത്തം കളിക്കുകയായിരുന്നു. ഈ സമയം ഹാൻഡ് ബ്രേക്ക് റിലീസ് ആയാണ് വാഹനം മുന്നോട്ട് ഉരുണ്ട് അപകടം സംഭവിച്ചത് ഉടൻതന്നെ ഇവർ കുഞ്ഞിനെയുമെടുത്ത് കാട്ടാക്കടയിലെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *