വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു

Spread the love

വിഴിഞ്ഞം : പണയം വെക്കാൻ വേണ്ടി അടുത്ത സുഹൃത്തിന് എടുത്തുനൽകിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. ഒപ്പം വിഷം കഴിച്ച മറ്റൊരു സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസിൽ വിഷം കലർത്തി ജീവനൊടുക്കാൻ ശ്രമിച്ചത്.സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഐശ്വര്യ ഇതേ സ്ഥാപനത്തിന്റെ വെങ്ങാനൂർ അമരിവിള ശാഖയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിനാണ് പണയം വെക്കാനായി ഇവർ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നിയമവിരുദ്ധമായി മറിച്ചുനൽകിയത്. എന്നാൽ പറഞ്ഞ സമയമായിട്ടും ഇവർ സ്വർണം തിരികെ നൽകിയില്ല.ഇതിനിടയിൽ യഥാർത്ഥ ഉടമകൾ സ്വർണം തിരിച്ചെടുക്കാൻ സ്ഥാപനത്തിൽ എത്തിത്തുടങ്ങി. ഇതോടെ പരിഭ്രാന്തരായ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേർക്ക് സ്വർണത്തിന് പകരമായി പണം നൽകി തടിയൂരാൻ ശ്രമിച്ചു. എന്നാൽ ഒടുവിൽ സ്ഥാപന ഉടമ സംഭവം അറിയുകയും തട്ടിപ്പ് വെളിച്ചത്താകുകയും ചെയ്തതോടെയാണ് ഇരുവരും ജീവനൊടുക്കാൻ തീരുമാനിച്ചത്.ആദരാഞ്ജലികൾ ..

Leave a Reply

Your email address will not be published. Required fields are marked *