13 രൂപയുടെ കുപ്പിവെള്ളം: കെ.എസ്.ആർ.ടി.സി.യിൽ പദ്ധതി നിലച്ചു

Spread the love

തിരുവനന്തപുരം :കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാർക്കായി ആരംഭിച്ച ‘കെ.എൽ.- 15’ കുപ്പിവെള്ളം വിൽപ്പന പദ്ധതി വഴിമുട്ടുന്നു. ഒരു ലിറ്റർ വെള്ളത്തിന് 13 രൂപ നിരക്കിൽ ലഭ്യമാക്കിയ പദ്ധതി, തുടക്കത്തിൽ വലിയ പ്രതീക്ഷ നൽകിയെങ്കിലും ഇപ്പോൾ മിക്കയിടത്തും പ്രവർത്തനം നിലച്ച മട്ടാണ്.കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കിയ ഈ പദ്ധതിക്കെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിർപ്പും പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് പ്രധാന തിരിച്ചടിയായത്.കണ്ടക്ടർമാർ ഡിപ്പോകളിൽ നിന്ന് ബസുകളിലേക്ക് വെള്ളം എത്തിക്കണമെന്ന നിബന്ധനയാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ടിക്കറ്റ് വിതരണത്തിനിടയിൽ അധികഭാരം ചുമക്കേണ്ടി വരുന്നതും, തിരക്കുള്ളപ്പോൾ വെള്ളക്കുപ്പികൾ സൂക്ഷിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളും അവർ ചൂണ്ടിക്കാട്ടി. കുപ്പികൾ നഷ്ടപ്പെട്ടാൽ സ്വന്തം കൈയിൽ നിന്ന് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന ഭയവും ജീവനക്കാരെ പിന്തിരിപ്പിച്ചു.ഇത്തരം പ്രതിസന്ധികൾക്കിടയിലും, ബസ് പുറപ്പെടുന്ന സമയത്തെ ബാധിക്കുമെന്ന പരാതികൾ ഉയർന്നതോടെ കൗണ്ടറുകളുടെ പ്രവർത്തനം ഉൾപ്പെടെ നിലയ്ക്കുകയായിരുന്നു. ഇൻസെന്റീവ് നൽകിയിട്ടും ബസ് ജീവനക്കാർ പദ്ധതിയുമായി സഹകരിക്കാൻ വിമുഖത കാട്ടിയതോടെ, യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്ന ഈ സംരംഭം വലിയൊരു പരാജയത്തിലേക്ക് നീങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *