ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു

Spread the love

തിരുവനന്തപുരം ഭക്തജനങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. രാവിലെ 9:15ന് പുണ്യാഹം തളിച്ചത്തോടെ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 9: 45 ഓടെ ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിൽ നിന്നുള്ള ഭദ്രദീപം ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് പകർത്തി . ഉച്ചയ്ക്ക് 2:15 നാണ് നിവേദ്യത്തിന്റെ സമയം. ചന്ദ്രഗ്രഹണത്തിന്റെ ദിവസമാണ് ഇത്തവണത്തെ പൊങ്കാല എന്നതും മറ്റൊരു പ്രത്യേകതയാണ്.അടുപ്പുകൂട്ടാനായി ഇഷ്ടികയാണ് ഉപയോഗിക്കേണ്ടത്. അതിനായി അടുപ്പുകൂട്ടുന്ന ഭാഗം ആദ്യം അൽപ്പം വെള്ളം തളിച്ചു വൃത്തിയാക്കുക. മൂന്ന് ഇഷ്ടികകൾ മുക്കോൺ ആകൃതിയിൽ (V ഷേപ്പിൽ) വെക്കുക. പൊങ്കാല കലത്തിന്റെ വലിപ്പത്തിനനുസരിച്ച് വേണം ഇഷ്ടികകൾ തമ്മിലുള്ള അകലം ഇഷ്ടികകൾ ഇളകി പോകാതിരിക്കാൻ ചാണകവും മണ്ണ് ഉപയോഗിച്ച് പരസ്പരം ഉറപ്പിക്കാം. ശേഷം ഇഷ്ടികയുടെ മേൽ ചന്ദനവും പൂക്കളും വെച്ച് അലങ്കരിക്കാം.ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ നിന്ന് തീ പകർന്നു കിട്ടിയ ശേഷമേ സ്വന്തം അടുപ്പിൽ തീ കത്തിക്കാവൂ. നിവേദ്യത്തിന്റെ സമയത്ത് മാത്രം അത് നിവേദിക്കുക.ക്രമീകരിക്കാൻ .

Leave a Reply

Your email address will not be published. Required fields are marked *