മഹത്തായ മേയ്ദിനത്തിൻ്റെ 140 -ാം പോരാട്ട സ്മരണ പുതുക്കികൊണ്ട് എ ഐ യു റ്റി യു സി തിരുവനന്തപുരത്ത് മേയ്ദിനറാലി നടത്തി. തുടർന്ന് നടന്ന മേയ്ദിനാചരണ യോഗം യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. 140 വർഷങ്ങൾക്ക് മുമ്പ്

Spread the love

മഹത്തായ മേയ്ദിനത്തിൻ്റെ 140 -ാം പോരാട്ട സ്മരണ പുതുക്കികൊണ്ട് എ ഐ യു റ്റി യു സി തിരുവനന്തപുരത്ത് മേയ്ദിനറാലി നടത്തി. തുടർന്ന് നടന്ന മേയ്ദിനാചരണ യോഗം യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് വി കെ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. 140 വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ തൊഴിലാളികൾ ചോരചീന്തി സ്ഥാപിച്ചെടുത്ത എട്ട് മണിക്കൂർ ജോലിസമയം എന്ന ജീവൽ പ്രധാനമായ അവകാശം തകർത്തെറിഞ്ഞ് 12 മുതൽ 16 മണിക്കൂർ വരെ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് കൊള്ളലാഭം കൊയ്യുന്ന കോർപ്പറേറ്റ് ശക്തികൾ ലോകമെങ്ങും പിടിമുറുക്കിയിരിക്കുന്നു. മോദി ഗവൺമെൻ്റ് നടപ്പിലാക്കിയിരിക്കുന്ന ലേബർകോഡുകൾ ഈ കോർപ്പറേറ്റ് കൊള്ളക്കാരുടെ ഇംഗിതമനുസരിച്ചാണ്. സ്ഥിരംതൊഴിലും മിനിമം കൂലിയുമൊക്കെ അട്ടിമറിച്ചിരിക്കുന്നു. തൊഴിലാളികളുടെ സംഘടിതവും ശക്തവുമായ പ്രക്ഷോഭം വളത്തിയെടുത്ത് ഭരണ-മുതലാളി വർഗ്ഗം നടത്തുന്ന എല്ലാത്തരം ചൂഷണത്തെയും ചെറുത്തു പരാജയപ്പെടുത്തുവാൻ വി കെ സദാനന്ദൻ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. എ ഐ യു റ്റി യു സി ജില്ലാ പ്രസിഡൻ്റ് കരമന പ്രസാദ്, നേതാക്കളായ ഹരി.കെ, നെടുമങ്ങാട് ശശി, കെ എസ് ആർ ടി സി വർക്കേഴ്സ് ഫെഡറേഷൻ നേതാവ് അശോകൻ, കെ എസ് ഇ ബി വർക്കേഴ്‌സ് യൂണിയൻ നേതാവ് മനോജ് . എസ് എന്നിവരും പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *