യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Spread the love

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയും ആണ് വെള്ളാണിക്കല്‍ പാറയുടെ മുകളില്‍ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഓരോ കൈകള്‍ തമ്മില്‍ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളില്‍ സന്ദർശിക്കാനെത്തിയ യുവതി യുവാക്കള്‍ ആണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടൻ തന്നെ റോഡില്‍ എത്തി മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തുടർ നടപടികള്‍ നടന്നു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *