കാട്ടാക്കട മമൽ ആശുപത്രിയിൽ ചികിത്സാ പിഴവ് : ബിജെപി പ്രതിഷേധിച്ചു
കാട്ടാക്കട : കാട്ടാക്കട മമൽ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം മരണപ്പെട്ട രണ്ടുവയസ്സുകാരി ഐഷാ ഫാത്തിമക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധം നടത്തി. പ്രതിഷേധത്തിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ നേരിയ ഉന്തും തള്ളും ഉണ്ടായി. തുടർന്ന്മണ്ഡലം അധ്യക്ഷന്മാരായ ദീപക്,സുധീഷ്,ജില്ലാ വൈസ് പ്രസിഡന്റ് ഹരി കാട്ടാക്കട,ജില്ലാ സെക്രട്ടറി പേയാട് കാർത്തികേയൻ,യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമഠത്തിൽ, പേയാട് ഹരി,തൂങ്ങാംപാറ ബാലകൃഷ്ണൻ, മുക്ക്നട സജി തുടങ്ങിയവരെ പോലീസ് അറസ്റ്റു ചെയ്തു.

