ഇന്ത്യൻ സിനിമയുടെ പിതാവായ “ദാദാ സാഹിബ് ഫാൽക്കെ” യുടെ സ്മരണയ്ക്കായി മുംബൈയിൽ സംഘടിപ്പിക്കുന്ന *2026 ലെ “ദാദാ സാഹിബ് ഫാൽക്കെ” ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DPIFF) അവാർഡിന് ആണ് സെലക്ഷൻ ആയ

Spread the love

കാട്ടാക്കടയിൽ നിന്നും ഒരു ഹ്രസ്വ ചിത്രം ഇന്ത്യൻ സിനിമയുടെ പിതാവിൻ്റെ പേരിലെ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ ആയി..

അവയവദാനം ഇതിവൃത്തം ആക്കിയ “സമ്മതം” എന്ന ഹൃസ്വചിത്രം ദാദാസാഹിബ് ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഷോർട്ട് ഫിലിം വിഭാഗത്തിൽ അവാർഡിന് സെലക്ഷനായി.

അവയവദാനത്തിൻ്റെ പ്രാധാന്യം ഇതിവൃത്തമാക്കി പൊതു അവബോധം സൃഷ്ടിക്കുന്നതിന് ഒരുക്കിയ ഹൃസ്വചിത്രമാണ് “സമ്മതം” (the consent) ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായ രജീഷ് കാട്ടാക്കട നിർമ്മാണവും കഥ തിരക്കഥ സംവിധാനവും നിർവഹിച്ച സമ്മതത്തിൽ അമ്പൂട്ടി,രാഗീഷ് രാജ,വിനീത ഡീ അമൽ, അഷറഫ് പേഴുമൂട്,അജിത്, ഗോഡ്‌വിൻ, രേവതി, റാണി,ബേബി വിസ്മയ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഛായാഗ്രാഹകൻ സാം ലാൽ പി തോമസ് ആണ്. സംഗീത സംവിധായകൻ വിജയ് കരുൺ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.

ഇന്ത്യൻ സിനിമയുടെ പിതാവായ “ദാദാ സാഹിബ് ഫാൽക്കെ” യുടെ സ്മരണയ്ക്കായി മുംബൈയിൽ സംഘടിപ്പിക്കുന്ന *2026 ലെ “ദാദാ സാഹിബ് ഫാൽക്കെ” ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DPIFF) അവാർഡിന് ആണ് സെലക്ഷൻ ആയത്.

അവാർഡ് പ്രഖ്യാപനം 2026 ഫെബ്രുവരിയിലാണ്.

ഇതിനോടകം നിരവധി ഫെസ്റ്റിവലുകളിൽ വിവിധ വിഭാഗങ്ങളിലായി 28 ഓളം
അവാർഡുകൾ കരസ്ഥമാക്കിയ *സമ്മതം”
അവയവദാനത്തിന്റെ മാഹാത്മ്യത്തെകുറിച്ചും അതിന്റെ പ്രാധാന്യത്തെകുറിച്ചും , അതിനപ്പുറമുള്ള ചിലരുടെ മാനസിക സംതൃപ്തികളെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *