കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യനീക്കം ശക്തമാക്കി കോണ്‍ഗ്രസ്
The Congress has strengthened the opposition’s united movement at the national level against the central government and the BJP
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യനീക്കം ശക്തമാക്കി കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നിര്‍ണായകനീക്കം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജനതാദള്‍ യു നേതാവ് നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി.പ്രതിപക്ഷ പാര്‍ട്ടികളുടെ ഐതിഹാസിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പരമാവധി പാര്‍ട്ടികളെ പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാക്കും. ഇതൊരു ആശയപോരാട്ടമാണെന്നും നേതാക്കള്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ ഖാര്‍ഗെയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിലേക്ക് സമാനമനസ്‌കരായ എല്ലാ പാര്‍ട്ടികളേയും കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുമെന്ന് നിതീഷ് വ്യക്തമാക്കി. ഖാര്‍ഗെയുടെ വസതിയില്‍ വച്ചായിരുന്നു നിര്‍ണായക ചര്‍ച്ചകള്‍.