ഇന്ത്യന്‍ സംരംഭകരെ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു

Spread the love

അബൂദബി : യു എ ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സി ഇ പി എ) മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയതിന് കയറ്റുമതി മേഖലയിലുള്ള ഇന്ത്യന്‍ സംരംഭകരെ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.ഇന്ത്യന്‍ സംരംഭത്തിന്റെ മഹത്തായ അടയാളമാണ് ഇതെന്നും, ഇന്ത്യന്‍ ഉത്പന്നങ്ങളെ ഇത് ആഗോളതലത്തില്‍ ജനപ്രിയമാക്കുമെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. യു എ ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ത്യയുടെ കയറ്റുമതി വിപണിയില്‍ വലിയ വളര്‍ച്ച ഉണ്ടാക്കിയിട്ടുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് മോദിയുടെ ട്വിറ്ററിലെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിന് ആരംഭിച്ച യു എ ഇ -ഇന്ത്യ സി ഇ പി എ കരാറിനു ശേഷം ഒമ്പത് മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും വാണിജ്യത്തിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. യു എ ഇയിലേക്കുള്ള കയറ്റുമതിയിലെ വന്‍ വര്‍ധന സി ഇ പി എ കരാറിന്റെ ഉപയോഗത്തില്‍ കുത്തനെയുള്ള മുന്നേറ്റത്തെ സൂചിപ്പിക്കുന്നതായും ഗോയല്‍ ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *