ശബരിമലയിൽ മണ്ഡലകാലത്തിന് തുടക്കം; ആദ്യ നെയ്യഭിഷേകം രാഷ്ട്രപതിയുടെ പേരിൽ; മകരവിളക്ക് ജനുവരി 14ന്

Spread the love

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തിന് തുടക്കം കുറിച്ച വൃശ്ചികപ്പുലരിയിൽ നടന്ന ആദ്യത്തെ നെയ്യഭിഷേകം ഇന്ത്യൻ രാഷ്ട്രപതിയുടെ പേരിൽ നടത്തി. തുലാമാസ പൂജകൾക്കായി രാഷ്ട്രപതി സന്നിധാനത്ത് എത്തിയിരുന്നെങ്കിലും അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. അതിനെത്തുടർന്നാണ് മണ്ഡലകാലത്തിന്റെ ആരംഭത്തിൽ ഈ അഭിഷേകം നടന്നത്.മണ്ഡലകാലത്തിന് തുടക്കമായ ഇന്ന്, തീർത്ഥാടകരുടെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് ക്ഷേത്രനട തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *