വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിച്ചു

Spread the love

എറണാകുളം: വെണ്ണല ഗവൺമെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർത്ഥികൾക്ക് പനിയും പിടിപെടുകയും ചെയ്ത ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശത്തെ തുടർന്ന് സ്കൂൾ അടച്ചു പൂട്ടി. ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകളാണ് നടത്തുകയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചുപനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് ഇതു പകരുന്നത്. അസുഖബാധിതനായ ആളിൽ നിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകർന്നേക്കാം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നു. പന്നി, പക്ഷികൾ എന്നിവയിൽ നിന്നുള്ള വൈറസുകളുടെ സംയോജനമാണ് ഈ വൈറസ്.

Leave a Reply

Your email address will not be published. Required fields are marked *