തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു

Spread the love

വയനാട്: തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.നെല്ലും കാപ്പിയുമായിരുന്നു പ്രധാന കൃഷി. സ്വർണം പണയം വെച്ചും ജീപ്പ് വിറ്റും കടം തീർക്കാനുള്ള ശ്രമത്തിലായിരുന്നു തിമ്മപ്പനെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയും വിദ്യാർത്ഥികളായ മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഈ മാസം മൂന്നിന് വയനാട് ചെന്നലോട് സ്വദേശിയായ കർഷകൻ ദേവസ്യയും കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *