പി എം ശ്രീ പദ്ധതി മരവിപ്പിക്കുകയല്ല ഉപേക്ഷിക്കുകയാണ് വേണ്ടത്. തൃണമൂൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധരണ തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ അഡ്വക്കേറ്റ് വി എസ് മനോജ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പ്രസിദ്ധീകരണത്തിന്,
വിദ്യാഭ്യാസ മേഖലയിൽ വർഗീയ അജണ്ടകൾ താഴെ തലത്തിലേക്ക് എത്തിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിന് അനുഗുണമാകുന്ന വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ യെ കേരള ജനത എതിർക്കുക തന്നെ ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ അഡ്വ.വി.എസ്. മനോജ് കുമാർ.
പദ്ധതിതിയുടെ നേട്ടങ്ങൾ എന്തെല്ലാമെന്ന് ഭരണമുന്നണിയായ ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ.യെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ധാരാണ പത്രം ഒപ്പിട്ട ശേഷം പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള സി.പി.എം – സി.പി.ഐ ധാരണ ജനങ്ങളെ കബളിപ്പീക്കാനുള്ള പരസ്പര ധാരണയാണ്.പി.എം. ശ്രീ പദ്ധതി മരവിപ്പിക്കുകയല്ല ഉപേക്ഷികയാണ് ചെയ്യേണ്ടതെന്നും മനോജ് കുമാർ പറഞ്ഞു.
പി.എം. ശ്രീ പദ്ധതിക്കെതിരെ തൃണമൂൽ കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ജില്ലാ ചീഫ് കോ ഓർഡിനേറ്റർ ജോണി മലയം അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എം സുബൈർ, ഷാഫി ഷാക്കത്ത് , സജിമോൻ,സബിൻ കക്കാടൻ, അബ്ദുൾ ജബ്ബാർ,അറക്കൽ ബേബിച്ചൻ, അരുൺ പൂജപ്പുര,സുനിൽ പോത്തൻകോട്,അഡ്വ സുരേഷ് ആറ്റിങ്ങൽ,കെ വി. സുഭാഷ്, എസ്.ആർ. വിവക്, എം. ഷാബുദ്ദീൻ, രാജേഷ്ചന്ദ്രൻ,സുധീർ ശ്രീകാര്യം എന്നിവർ പ്രസംഗിച്ചു. നേമം നിയോജകമണ്ഡലം ചീഫ് കോ ഓർഡിനേറ്റർ എം നൗഷാദ് സ്വാഗതവും തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് എൻ കമൽരാജ് കൃതജ്ഞതയും പറഞ്ഞു.

