നീന്തലിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് നീന്തലിൽ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 82% മത്സരങ്ങളും പൂർത്തിയാകുമ്പോൾ 544 പോയിന്റുമായി ബഹുദൂരം മുന്നിലാണ് തിരുവനന്തപുരം. 61 സ്വർണം, 51 വെള്ളി, 37 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരം മെഡൽ നില. 8 സ്വർണ്ണം 15 വെള്ളി 11 വെങ്കലം എന്നിവ നേടി 119 പോയിന്റോടെ എറണാകുളം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. 114 പോയിന്റ് നേടിയ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 10 സ്വർണം, 9 വെള്ളി, 15 വെങ്കലം എന്നിങ്ങനെയാണ് തൃശ്ശൂരിന്റെ മെഡൽ പട്ടിക.മികച്ച സ്കൂളുകളുടെ പട്ടികയിൽ തുണ്ടത്തിൽ എം വി എച്ച്എസ്എസ് മുന്നിലുണ്ട്. 13 സ്വർണ്ണം, 10 വെള്ളി, ഒരു വെങ്കലം നേടിയ സ്കൂൾ 96 പോയിൻറ് ആണ് കരസ്ഥമാക്കിയത്. ഗവ. ഗേൾസ് എച്ച്എസ്എസ് കന്യാകുളങ്ങര 50 പോയിന്റും പിരപ്പൻകോട് ഗവ. വിഎച്ച്എസ്എസ് 49 പോയിന്റും ബി എൻ വി വി ആൻഡ് എച്ച്എസ്എസ് തിരുവല്ലം 43 പോയിന്റും നേടിയിട്ടുണ്ട്.നീന്തൽ കുളത്തിൽ റെക്കോഡുകളുടെ പെരുമഴസംസ്ഥാന സ്കൂൾ ഒളിമ്പിക്സ് അക്വാട്ടിക്കിൽ ഇന്ന് റെക്കോഡുകളുടെ പെരുമഴ. ഇന്നു മാത്രം റെക്കോഡുകൾ ആണ് നീന്തൽ കുളത്തിൽ സൃഷ്ടിക്കപ്പെട്ടത്. ഇതോടെ ഈ മീറ്റിൽ സൃഷ്ടിക്കപ്പെട്ട പുതിയ റെക്കോഡുകളുടെ എണ്ണം 13 ആയി.200 മീറ്റർ ബട്ടർഫ്ലൈയിൽ വി.എൻ. നിവേദ്യ (2:52.34). അമൃത അജി (2:54.15), എസ് അനന്മയ (2:57.95) എന്നിവർ പുതു വേഗം കണ്ടെത്തി. 50 മീറ്റർ ഫ്രീ സ്റ്റൈലിൽ ആർ എസ് വൃന്ദ (29.21), പി ജെ ജോഹാൻ ജൂലിയൻ (27.18). വി വിശാൽ (25.75) എന്നിവരും റെക്കോഡ് ബുക്കിൽ ഇടം കണ്ടെത്തി. എസ് എ അജൂഷി അവന്തിക ഇരട്ട റെക്കോഡ് സൃഷ്ടിച്ചു. 50 മീറ്റർ ബാക്ക്, ഫ്രീ സ്റ്റൈൽ ഇനങ്ങളിലാണ് അവന്തിക റെക്കോഡ് സൃഷ്ടിച്ചത്. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ കെ ദേവികയും പുതിയ റെക്കോഡിന് ഉടമയായി.

