ബിജെപിയുടെ രാപ്പകൽ സമരം സെക്രട്ടേറിയറ്റ് നടയിൽ രണ്ടാം ദിവസത്തിലേക്ക്
തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപ്പകൽ സമരം സെക്രട്ടേറിയറ്റ് നടയിൽ രണ്ടാം ദിവസത്തിലേക്ക്. ഇന്നലെ രാത്രി ഏഴുമണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റിലേക്ക് പ്രകടനമായെത്തിയ ബിജെപി പ്രവർത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രാത്രി വൈകിയും സമരഗേറ്റിന് മുന്നില്‍ തുടരുകയാണ്. രാപ്പകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

