കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ മോഷണം

Spread the love

കോട്ടയം: കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ ഷട്ടർ തകർത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും 8 ലക്ഷം രൂപയും കവർന്നു. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫിനാൻസിലാണ് മോഷണം നടന്നത്.സ്ഥാപനത്തിന്‍റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷമായിരുന്നു മോഷണം. കുറിച്ചി മന്ദിരം കവലയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. ഷട്ടർ പാതി ഉയർത്തി വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തു നിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചില്ല. അർധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. പണയംവച്ച സ്വർണത്തിന് ഒരുകോടി രൂപയ്ക്ക് അടുത്ത മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത് സംബന്ധിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ വിവരം പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. കോട്ടയം, ചങ്ങനാശേരി ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *