നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി എം.എൽ അൽമ (33) ആണ് മരിച്ചത്. ഭർത്താവ് വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്ന് രാവിലെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. വഴക്കിനിടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. സ്വകാര്യ ട്യൂഷൻ സെൻ്ററിൽ അധ്യാപകനാണ് വിഷ്ണു. ഇവർ തമ്മിൽ വഴക്ക് നിലനിന്നിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. കൊലപാതക ശേഷം പ്രതി തന്നെയാണ് വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഇരുവരും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ വിഷ്ണു കത്തി ഉപയോഗിച്ച് അൽമയുടെ കഴുത്തിൽ കുത്തുകയായിരുന്നു.കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെയാണ് വിവരം അയൽവാസികളോട് വെളിപ്പെടുത്തിയത്. പരിഭ്രാന്തരായ അയൽവാസികൾ ഉടൻ തന്നെ നെയ്യാറ്റിൻകര പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അൽമ മരണപ്പെട്ടിരുന്നു.വിഷ്ണുവും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പോലീസിന് മൊഴി നൽകി. അധ്യാപകനായി ജോലി ചെയ്യുന്ന വിഷ്ണു ഇത്തരമൊരു കൃത്യം ചെയ്തതിന്റെ ഞെട്ടലിലാണ് പ്രദേശം.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

