ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികൾ പോയ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് 3757 രൂപയ്ക്ക് വാങ്ങിയ വീഡിയോ ഗെയിം കണ്ട്രോളര്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്

Spread the love

ന്യൂയോർക്ക്: ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനിടെ കാണാതായ മുങ്ങിക്കപ്പല്‍ നിയന്ത്രിച്ചിരുന്നത് 3757 രൂപയ്ക്ക് വാങ്ങിയ വീഡിയോ ഗെയിം കണ്ട്രോളര്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്. ആമസോണില്‍ നിന്നും വാങ്ങിയ വിഡിയോ ഗെയിം കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് ഈ മുഴുവന്‍ മുങ്ങിക്കപ്പലും നിയന്ത്രിച്ചിരുന്നതെന്നാണ് ഒരു ഓണ്‍ബോര്‍ഡ് വീഡിയോ വ്യക്തമാക്കുന്നത്.ചില അറ്റാച്ച്‌മെന്റുകള്‍ കൊണ്ട് അപ്‌ഗ്രേഡ് ചെയ്ത ലോജിടെക് F710 ആണ് മുങ്ങിക്കപ്പലിനെ നിയന്ത്രിച്ചിരുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. സമുദ്രത്തിലേക്ക് 3800 മീറ്റര്‍ ഡൈവ് ചെയ്യുന്നതിന് ഇത് തീരെ പര്യാപ്തമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മുങ്ങിക്കപ്പലിന്റെ അവസാന ദൗത്യത്തിനും പൂര്‍ണമായി ഉപയോഗിച്ചിരുന്നത് ഇതേ ഗെയിം കണ്ട്രോളര്‍ ആയിരുന്നോ എന്ന് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.ആഴക്കടല്‍ പര്യവേഷണങ്ങള്‍ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്. കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്പനി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *