മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്
മഹാ കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ത്രിവേണി സംഗമത്തിലെ തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചതായാണ് റിപ്പോർട്ട് . നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഷാഹി സ്‌നാനം നിർത്തിവെച്ചു . പ്രധാനമന്ത്രി മോദി സാഹചര്യം വിലയിരുത്തി. പ്രധാനമന്ത്രി യു പി മുഖ്യമന്ത്രിയെ വിളിച്ചു.
മഹാകുംഭ് സ്‌പെഷ്യല്‍ ട്രെയിന്റെ ഡോറുകള്‍ പൂട്ടികിടക്കുന്നതില്‍ ക്ഷുഭിതനായി യാത്രക്കാരന്‍ ഝാന്‍സിയില്‍ നിന്നും പ്രയാഗ് രാജിലേക്കുള്ള ട്രെയിന് നേരെ കല്ലേറിഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദൃശ്യങ്ങളില്‍ അക്രമികള്‍ ട്രെയിന് നേരെ കല്ലെറിയുന്നതും ജനാലകള്‍ കുലുങ്ങുന്നതും യാത്രക്കാര്‍ അലറിവിളിക്കുന്നതും കാണാം.
സ്ത്രീകളും കുട്ടികളുമടക്കമുള്ള കമ്പാര്‍ട്ട്‌മെന്റിന് നേരെയാണ് ആക്രമണം നടന്നത്. ഝാന്‍സിയില്‍ നിന്നും പ്രയാഗ്‌രാജിലേക്ക് കഴിഞ്ഞ ദിവസം എട്ടു മണിക്കാണ് പുറപ്പെട്ടത്. ഹാര്‍പാല്‍പൂരിലെത്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് യാത്രികര്‍ പറയുന്നു.