ദീപാവലി ആഘോഷങ്ങള്‍ക്കിടെ കാര്‍ബൈഡ് ഗണ്‍ പൊട്ടിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു, നൂറോളം പേര്‍ക്ക് ഗുരുതര പരിക്ക്
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ കാര്‍ബൈഡ് ഗണ്‍ പൊട്ടിച്ച 14 കുട്ടികള്‍ക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടു. 122 കുട്ടികളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങള്‍ക്കിടെ കുട്ടികള്‍’കാര്‍ബൈഡ് ഗണ്‍’ ഉപയോഗിച്ച് കളിച്ചിരുന്നു. ടിന്‍ പൈപ്പുകളും വെടിമരുന്നും ഉപയോഗിച്ച് നിര്‍മ്മിച്ച ഈ തോക്ക് പൊട്ടി കുട്ടികളുടെ മുഖത്തിനും കണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയയായിരുന്നു. സമാന രിതിയിലുള്ള അപടമുണ്ടായി നൂറിലേറെ കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.കാഴ്ചശക്തി നഷ്ടപ്പെട്ട 14 കുട്ടികള്‍ ഉള്‍പ്പെടെ 120-ലധികം കുട്ടികളെ മൂന്ന് ദിവസത്തിനുള്ളില്‍ ഗുരുതരമായ പരിക്കുകളോടെ മധ്യപ്രദേശിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസഥാനത്ത് വിദിഷ ജില്ലയിലാണ് കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത്. ഒക്ടോബര്‍ 18 ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം വകവയ്ക്കാതെ പ്രാദേശിക വിപണികളില്‍ കാര്‍ബൈഡ് തോക്കുകളുടെ വില്‍പന നടന്നതായാണ് റിപ്പോര്‍ട്ട്.ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 72 മണിക്കൂറിനുള്ളില്‍ 26 കുട്ടികളെ പ്രവേശിപ്പിച്ചു. ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും കുട്ടികള്‍ ചികിത്സ തേടിയിട്ടുണ്ട്. തോക്ക് വിറ്റ ആറ് പേരെ വിദിഷ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

