ഡിസിസി ജനറൽ സെക്രട്ടറിയുടെ ലൈംഗിക ചൂഷണം മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി

Spread the love

നെയ്യാറ്റിൻകര : ഗ്യാസ് സിലിണ്ടർ തീ പടർന്ന് വീട്ടയമ്മ മരിച്ച സംഭവം വഴിതിരിലേക്ക്. സലിതകുമാരി മരിച്ച സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഡിഡിസി ജനറൽ സെക്രട്ടറിയും നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് ഫ്രാങ്കിൽ ലൈംഗിക ചൂഷണമൂലമാണ് വീട്ടയമ്മ സലിതകുമാരി മനംനൊന്ത് ജീവനൊടുക്കാനുള്ള കാരണമെന്ന് ആത്മഹത്യ കുറിപ്പ്. മുട്ടയ്ക്കാട് ക്ഷീരോൽപാദന സഹകരണ സംഘത്തിൻ്റെ പ്രസിഡൻ്റ് കൂടിയാണ് ഇദ്ദേഹം. സലിതകുമാരി മരണപ്പെട്ട ദിവസം ആദരാഞ്ജലികൾ അർപ്പിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു. അതേസമയം സലിതകുമാരി ജീവനൊടുക്കിയ ദിവസം രണ്ട് ആത്മഹത്യ കുറിപ്പാണ് എഴുതിയിരുന്നത്. ഒന്ന് മകനും , ഒന്ന് മകൾക്കുമാണ്. ആത്മഹ്യ ക്കുറപ്പിൻ്റെ വിശദ വിവരങ്ങൾ പുറത്ത് വന്നതോടെനിരവധി വെളിപ്പെടുത്തലുമായി മകൻ രാഹുൽ രംഗത്തെത്തിയത്. നിലവിൽ ആത്മഹത്യക്കുറിപ്പ് പോലീസിൻ്റെ കൈയിലാണ്. കഴിഞ്ഞ ദിവസമാണ് പെരുമ്പഴുതൂർ മുട്ടയ്ക്കാട് സ്വദേശി സലിതകുമാരി വീട്ടിനുള്ളിൽ ജീവനൊടുക്കിയത്. സലിതകുമാരിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മകൻ രാഹുലും സമീപവാസികളും ചേർന്ന് സലിതകുമാരിയെ ഉടൻതന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലിതകുമാരി വീടിന് സമീപത്തായി ബേക്കറി കട നടത്തിവരികയായിരുന്നു. അപകടസമയത്ത് മകൾ സ്നേഹ ജോലിക്കു പോയിരുന്നു. മകൻ രാഹുൽ വീട്ടിലുണ്ടായിരുന്നെന്നുമാണ് വിവരം. വീടിൻ്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്ന നിഗമനം. ഭർത്താവ് 15 വർഷം മുമ്പ് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *