കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ശബരിമല സ്വർണക്കൊള്ളയിൽ കേസെടുക്കാൻ കോടതി നിർദേശിച്ചു. വാതിൽപ്പാളിയിലെ നിറം മങ്ങിയതിലും കോടതി സംശയം പ്രകടിപ്പിച്ചു. ദേവസ്വം വിജിലൻസ് സമര്‍പ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നിർണായക ഉത്തരവ്