യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് പിണറായി വിജയന്‍, യെച്ചൂരിക്ക് വീരോചിത യാത്രയയപ്പ്

Spread the love

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയുടെ മൃതദേഹം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ധ, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പിബി, കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ അടക്കമുള്ളവര്‍ വീട്ടില്‍ എത്തി ആദരം അര്‍പ്പിച്ചു.വൈകീട്ട് 4.30 ഓടെ എയ്ംസ് ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങി ജെഎന്‍യുവിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസില്‍ 15 മിനിറ്റോളം പൊതു ദര്‍ശനത്തിനു വച്ച ശേഷമാണ്, മൃതദേഹം വീട്ടില്‍ എത്തിച്ചത്.നാളെ രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 വരെ പാര്‍ട്ടി കേന്ദ്രകമ്മറ്റി ആസ്ഥാനമായ എകെജി ഭവനില്‍ പൊതു ദര്‍ശനത്തിനു വക്കും. ശേഷം 5 മണിയോടെ എകെജി ഭവനില്‍ നിന്നും പഴയ പാര്‍ട്ടി ആസ്ഥാന മായ അശോക റോഡിലെ 14 നമ്പര്‍ വസതി വരെ വിലാപയാത്രയായി കൊണ്ട് പോയ ശേഷം, മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *