അധികാരികളെ കണ്ണ് തുറക്കു : തെന്നൂർക്കോണം കരയടിവിള റോഡ് വെള്ളക്കെട്ട്
വിഴിഞ്ഞം : തെന്നൂർക്കോണം ഞാറവിള കരയടിവിള റോഡിൽ വെള്ളക്കെട്ട്. നിരവധി വിദ്യാർത്ഥികളും യാത്രക്കാരും പോകുന്ന റോഡാണ് കഴിഞ്ഞ രണ്ട് വർഷമായി വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നത്. മഴ പെയ്താൽ റോഡ് പൂർണമായി മുങ്ങും. എന്നാൽ റോഡിൻ്റെ ഈ ദുരന്ത അവസ്ഥയ്ക്ക് നാട്ടുകാർ പഞ്ചായത്തിന് സമീപച്ചതിനെ തുടർന്ന് വെള്ളക്കെട്ടിനു പരിഹാരമായി റോഡിനു നടുവിൽ ഒരു കുഴി എടുത്തിട്ടുണ്ട്. എന്നാൽ നാളിതുവരെ ആ കുഴികൊണ്ട് റോഡിൻ്റെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. റോഡിൽ ഇത്തരം വെള്ളക്കെട്ട് കാരണം പ്രദേശവാസികൾ പകർച്ച വ്യാധികൾ ബാധിക്കുമെന്ന് ഭീതിയിലാണ്. പലപ്പോഴും ഇതിൽ അശുദ്ധ ജലം നിറഞ്ഞ് നിൽക്കും ഇതു സാംക്രമിക രോഗബാധിക്കുന്നതിന് കാരണമാകും. പാതയുടെ ഈ ഭാഗത്ത് നടന്നു പോകാൻ പ്രദേശവാസികൾ അടുക്കിയ ഹോളോ ബ്രിക്സ് കല്ലുകളും ഇപ്പോൾ വെള്ളക്കെട്ടിനടിയിലായി. അതുകൊണ്ട് റോഡിൻ്റെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.