പ്രതീക്ഷയില്ലാതെ ചെങ്കൽ വലിയുളം ടൂറിസം പദ്ധതി
പാറശ്ശാല : ചെങ്കൽ വലിയകുളം ടൂറിസം പദ്ധതി കടലാസിൽ ഒതുങ്ങി. വലിയ പ്രതീക്ഷയോടെ ചെങ്കൽ പഞ്ചായത്ത് അവതരിപ്പിച്ച പദ്ധതിയാണ് എങ്ങും എത്താതെ പോയത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെകാലത്താണ് ചെങ്കൽ വലിയകുളം ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. റോഡ് നിർമിച്ചു വിളക്കുകാലുകൾ സ്ഥാപിച്ച് തെരുവുവിളക്കുകളും സ്ഥാപിച്ചു സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനായി കസേരകളും ബോട്ടിങ് സംവിധാനങ്ങളുമടക്കമുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. അഞ്ചുവർഷം മുൻപ് ടൂറിസം പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച വിളക്കുകാലുകളിൽ പലതും ഇന്ന് നശിപിചനിലയിലാണ്. തെരുവുവിളക്കുകൾ നശിച്ചതോടെ സന്ധ്യകഴിഞ്ഞാൽ കുളത്തിനുചുറ്റും കൂരിരുട്ടാണ്. തുടക്കത്തിൽ ഇവിടേക്ക് സഞ്ചാരികളെത്തിയെങ്കിലും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ തിരക്കൊഴിഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സൗകര്യപോലും ഇവിടെ ഒരുക്കിയിട്ടില്ല. ഇപ്പോൾ ഇവിടം സാമൂഹവിരുദ്ധരുടെ കേന്ദ്രമായി.