ഗാന്ധിജി ദിനത്തിൽ നെയ്യാറ്റിൻകര നഗരസഭയുടെ സ്വച്ഛ്താ ഹി സേവ ശുചിത്വ ഡ്രൈവ് ക്യാമ്പയിൻ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം നടത്തി


നെയ്യാറ്റിൻകര ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ചെടി നടന്നു
സുരേഷ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര : ഗാന്ധിജി ദിനത്തിൽ നെയ്യാറ്റിൻകര നഗരസഭയുടെ സ്വച്ഛ്താ ഹി സേവ ശുചിത്വ ഡ്രൈവ് ക്യാമ്പയിൻ നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം നടത്തി. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ രാജ്മോഹനന്റെ നേതൃത്വത്തിൽ ഹരിത കേരളം പ്രവർത്തകരാണ് ശുചീകരണ നടത്തിയത്. തുടർന്ന് സിവിൽ സ്റ്റേഷനിലെ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ സംസാരിച്ചു.നാടിന്റെ ശുദ്ധജലത്തിനും ശുദ്ധവായും വേണ്ടിയും പകർച്ച വ്യാധി ഒഴിവാക്കാനും ശുചീകരണ പ്രവർത്തനം നടത്തുന്നത് നമ്മുടെ നാടിന് രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നും അതുകൊണ്ട് തന്നെ ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിവിധ പദ്ധതികളാണ് കേരള സർക്കാർ അതാത് സ്വയംഭരണ തദ്ദേശസ്ഥാപനങ്ങൾ കൊണ്ടുവന്നത്. ഇതിന് ഉദാഹരണമാണ് ഹരിത കേരള മിഷൻ പ്രവർത്തകർ. നമ്മുടെ വീടുകളിൽ എത്തി മാലിന്യം ശേഖരിക്കുന്ന പദ്ധതിയാണ് കേരള സർക്കാർ ഹരിത കേരള മിഷനിലൂടെ നടപ്പിലാക്കിയത്.. കൂടാതെ എല്ലാ വീടുകളിലും മാലിന്യ ബോക്സുകളും വയ്ക്കുന്ന പദ്ധതിയും നമ്മുടെ കേരള സർക്കാർ നടപ്പിലാക്കിയുണ്ട്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്തെ മുഴുവൻ ജനതയും പകർച്ചവേദികളിൽ നിന്നും ഒരു പരിധിവരെ രക്ഷപ്പെടാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർനടത്തികൊണ്ടിരിക്കുന്ന മാലിന്യകുമ്പാരത്തിനെതിരെയും രൂക്ഷ വിമർശനം ഉയർത്തി. തങ്ങളുടെ വീട് പോലെ കരുതി ഒരോ ഓഫീസിലെ ഉദ്യോഗസ്ഥർ സിവിൽ സ്റ്റേഷൻ പരിസരവും പ്രദേശവും മുന്നോട്ടുകൊണ്ടുപോകണമെന്നും . അല്ലാത്തപക്ഷം ഇത്തരം സിവിൽ സ്റ്റേഷൻ പരിസരത്ത് മാലിന്യ കൂമ്പാരം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്നും എംഎൽഎ വ്യക്തമാക്കി.സിവിൽ സ്റ്റേഷൻ ശുചീകരണ ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭ വികസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ഷിബു , ആരോഗ്യ കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കിൾ , ആലുമൂട് വാർഡ് കൗൺസിലർ മഞ്ഞന്തല സുരേഷ് , നഗരസഭ ഹെൽത്ത് ഉദോഗസ്ഥർ ഹരിത കേരള പ്രവർത്തകർ എന്നിവർ പങ്കെടുത്തു.