ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു

Spread the love

തിരുവല്ല: എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു. പിൻവശത്തെ ടയർ ജാം ആയതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.സംഭവത്തിൽ ആർക്കും പരിക്കില്ല. തുടർന്ന്, എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *