ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ഇറങ്ങേണ്ടി വന്നാല്‍ ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. കണ്ണൂരില്‍ കെ.സുധാകരന് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.എന്നാല്‍ തനിക്ക് എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാനാണ് ഇഷ്ടമെന്നുമെന്നുമാണ് അദേഹത്തിന്റെ നിലപാട്.താനും പ്രതിപക്ഷ നേതാവും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും പറയുന്ന അഭിപ്രായങ്ങളോട് വിയോജിപ്പുണ്ടാകുന്നത്.അതു ജനാധിപത്യ വീക്ഷണത്തിന്റെ ഭാഗമാണെന്നും അധ്യക്ഷന്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ ജനമനസുകളിലേക്ക് എത്തിക്കാന്‍ സമരാഗ്നിയിലൂടെ സാധിച്ചിട്ടുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.