ബസ് സ്റ്റാൻഡിൽ വെച്ച് ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു

Spread the love

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് സ്റ്റാൻഡിൽ വെച്ച് ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു. നീലിപ്പാറ സ്വദേശി ഗീതയ്ക്കാണ് കുത്തേറ്റത്. ഭർത്താവ് ഷൺമുഖത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവംജോലിക്ക് പോകാൻ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് ഷൺമുഖത്തിന്റെ ആക്രമണം. ഇവിടെയുണ്ടായിരുന്ന ബസ് ഡ്രൈവർ സുലൈമാനാണ് ഷൺമുഖത്തെ പിടിച്ചുമാറ്റി ഗീതയെ രക്ഷിച്ചത്. ഗീതയ്ക്ക് കഴുത്തിനും ചുമലിലും കുത്തേറ്റിട്ടുണ്ട്ഇരുവരും പിരിഞ്ഞ് താമസിക്കുകയാണ്. മുമ്പും ഇയാൾ ഭാര്യയെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *