ആന്റി നർക്കോട്ടിക് ബ്രിഗേഡ് മാർ പ്രതിജ്ഞ എടുത്തു : വിതുര: വിതുര ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനു കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പ്രഖ്യാപന ചടങ്ങിൽവച്ച് പഞ്ചായത്തിലെ 18 വാർഡുകളിലെ

Spread the love

ആന്റി നർക്കോട്ടിക് ബ്രിഗേഡ് മാർ പ്രതിജ്ഞ എടുത്തു : വിതുര: വിതുര ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനു കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പ്രഖ്യാപന ചടങ്ങിൽവച്ച് പഞ്ചായത്തിലെ 18 വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട ബ്രിഗേഡുകൾ ഭദ്രദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു.വിതുരയിലെ 3 സ്കൂളു കളിൽ നിന്ന് എത്തിയ കുട്ടികളും പ്രതിജ്ഞയിൽ പങ്കാളികളായി പഞ്ചായത്ത് പ്രസിഡന്റ്,എസ്‌ സിന്ധു, വൈസ് പ്രസിഡന്റു, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വാർഡ് മെമ്പർമാർ, അനാസി ഡയറക്ടർ കള്ളിക്കാട് ബാബു, പാലോട് സി ഐ, വിതുര എസ് ഐ, പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബ്രിഗേഡ് മാർക്ക് ദീപം പകർന്നു നൽകി . വിതുര എച്ച്എസ്എസ് ലെ പ്രിൻസിപ്പാൾ, പ്രധാന അധ്യാപകമാർ, പിടിഎ പ്രസിഡണ്ട് മാർ ഹെൽത്ത് ഇൻസ്പെക്ടർമാർ സിഡിഎസ് ചെയർപേഴ്സൺ അംഗങ്ങൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശ്രീദേവി, വിനി, അശ്വതി എന്നിവർഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *