പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാർ പഠിക്കണം

Spread the love

കാട്ടാക്കട : വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ പ്രശ്നം സർക്കാർ പഠിച്ച് പ്രവർത്തിക്കണമെന്ന് നോർക്ക അടക്കമുള്ള സ്ഥാപനങ്ങളിൽ സാമ്പത്തിക സഹായത്തിനു എത്തുന്നവരെ ഇല്ല കാരണങ്ങൾ പറഞ്ഞു മടക്കി അയക്കുന്ന സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും കാട്ടാക്കട എംഎൽഎ എം.ആർ.ബൈജു ആവശ്യപ്പെട്ടു.
കേരള പ്രവാസി ലീഗ് കാട്ടാക്കട മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ തൂങ്ങാംപാറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ് വിദേശ മലയാളികളാണ് അവർ നാടിന്റെ നട്ടെലാണെന്നും പുതിയ പശ്ചിമേഷ്യൻ രാജ്യത്ത് നടക്കുന്ന യുദ്ധഭീതിയിൽ ഇന്ത്യക്കാരും വിശിഷ്യാ മലയാളികളും വളരെ ദുരിതമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതും എംഎൽഎ വ്യക്തമാക്കി.
പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കലാപ്രേമി മാഹിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു,വൈസ് പ്രസിഡന്റ് ആമച്ചൽ ഷാജഹാൻ, മാഹിൻ അബൂബക്കർ കാട്ടാക്കട, കിള്ളി ഷാഫി,നൂറ് മുഹമ്മദ് വിളപ്പിൽശാല,മേച്ചുറ മാഹിൻ,ഷാനു റഹീം, അമീർ മൗലവി, ഐഎൻടിസി സെക്രട്ടറി എം ബിജു തൂങ്ങാപാറ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു പുതിയതായി പ്രവാസി ലീഗിൽ ചേർന്നവരെ എംഎൽഎ ഷാൾ അണിയിച്ച് സ്വീകരിച്ചു, ആസിഫ് മുഹമ്മദ് സ്വാഗതവും,അസീസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *