ആമ മയിൽ ഒട്ടകം” മുതൽ 10 വർഷത്തെ വികസനം വരെ; കാട്ടാക്കടയിൽ ഐബിയുടെ സാംസ്കാരിക പര്യടനം

Spread the love

കാട്ടാക്കട: പത്ത് വർഷത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു, യുഡിഎഫ് കാലത്തെ വീഴ്ചകൾ ആവർത്തിച്ചും കാട്ടാക്കടയിൽ ഇടത് പ്രചാരണം. കവി മുരുകൻ കാട്ടാക്കടയാണ് ഇടതുമുന്നണിയുടെ സാംസ്കാരിക പ്രചാരണം ഉദ്ഘാടനം ചെയ്തത്. പുരോഗമന കലാ സാഹിത്യ സംഘമാണ് സാംസ്‌കാരിക കലാ ജാഥ നയിക്കുന്നത്.കേരളത്തിൽ നടക്കാത്ത കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി പത്ത് വർഷം ഭരിച്ചതോടെ നടന്നു. ലോകത്തിന്റെ മുന്നിൽ കേരളം ഇന്ന് അഭിമാനത്തോടെ നിൽക്കുന്നു. വിഴിഞ്ഞം തുറമുഖം LDF അധികാരത്തിൽ യഥാർഥ്യമായി. കേരളം വ്യവസായിക ലോകത്ത് ഇടം പിടിച്ചു.ഐബി വന്നതിന് ശേഷം അത്ഭുതം പെടുത്തുന്ന മാറ്റങ്ങളാണ് കാട്ടാക്കടയിൽ വന്നിട്ടുള്ളത്. ജനാധിപത്യ പ്രവർത്തനമാണ് പുരോ​ഗമന കലാസാഹിത്യ സംഘത്തിലെ ഈ കുട്ടികൾ സാംസ്കാരിക ജാഥയിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത്. ഈ യാത്രയെ നമ്മൾ വളരെ അഭിമാനത്തോടെ കാണണം. മതേതര കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് വിജയത്തിന്, പുരോഗമനത്തിന്, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടർ‍ച്ചയുണ്ടാകേണ്ടത് ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ സാംസ്കാരിക യാത്ര. കേരളത്തിന്റെ രാഷ്ട്രീയ ആരോഗ്യത്തെ നിലനിർത്തുന്നതിനുള്ള ഒരു വലിയ മുന്നേറ്റമാണ് രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായ ഈ കലാജാഥ. സാംസ്കാരിക ജാഥയുടെ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് മുരുകൻ കാട്ടാക്കട പറഞ്ഞു.*ഐബി സതീഷിന്റെ മറുപടിയിൽ നിന്ന്*പാഠപുസ്തകം കിട്ടാതെ വന്നപ്പോൾ അന്നത്തെ മന്ത്രിയോട് ചോദിച്ചു ഓണക്കാലം ആയിട്ടും സ്കൂളുകളിൽ പുസ്തകം കിട്ടിയില്ലല്ലോ എന്ന്, അപ്പോൾ മന്ത്രി പറഞ്ഞത് ഓണം നേരത്തെ വന്നു അതുകൊണ്ട് പാഠപുസ്തകം നൽകാൻ വൈകി എന്നായിരുന്നു.ഇന്ന് കുട്ടികൾ‍ക്ക് നേരത്തെ പുസ്തകം കൈമാറിയ സർക്കാരിന്റെ പേരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി, അത് നൽകിയ മന്ത്രിയുടെ പേരാണ് വി ശിവൻകുട്ടി. ഐബി സതീഷ് പറഞ്ഞു. ആമ മയിൽ ഒട്ടകം പരിപാടിയിൽ അവതരിപ്പിച്ച ​ഗെയിമിൽ, പങ്കെടുത്തുകൊണ്ടായിരുന്നു ഐബി സതീഷിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *