കേരളപ്പിറവി ദിനത്തില്‍ അഭിമാന നേട്ടവുമായി കോഴിക്കോട്
കേരളപ്പിറവി ദിനത്തില്‍ അഭിമാന നേട്ടവുമായി കോഴിക്കോട്. യുനെസ്‌കോയുടെ സാഹിത്യ നഗരങ്ങളുടെ പദവിയിലേക്ക് കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടു. യുനെസ്‌കോ പുതുതായി തെരഞ്ഞെടുത്ത 55 പുതിയ സര്‍ഗാത്മക നഗരങ്ങളുടെ പട്ടികയിലാണ് സാഹിത്യ നഗരമയി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ടത്. ഈ പദവി നേടുന്ന ഇന്ത്യയിലെ ആദ്യ നഗരം കൂടിയാണ് കോഴിക്കോട്. കോഴിക്കോടിന് പുറമേ മധ്യപ്രദേശിലെ ഗ്വാളിയോറാണ് സംഗീത നഗരമായി പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യയിലെ മറ്റൊരു നഗരം. സംസ്‌കാരവും സര്‍ഗ്ഗാത്മകതയും ഉപയോഗപ്പെടുത്തുന്നതിലും നഗര ആസൂത്രണത്തില്‍ നൂതനമായ സമ്പ്രദായങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധതയുമാണ് കോഴിക്കോടിനെ യുനെസ്‌കോയുടെ ഈ പദവി നേടുന്നതിന് അര്‍ഹമാക്കിയത്.