കരമന കിള്ളിപ്പാലത്ത് കെ.എസ്.ആർ.ടി.സി ബസ് 4 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു
സജു.എസ് നെയ്യാറ്റിൻകര
തിരുവനന്തപുരം : കരമന കിള്ളിപ്പാലത്ത് കെ.എസ്.ആർ.ടി.സി ബസ് 4 വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. കെ.എസ്.ആർ.ടിസി ബസ് ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചാണ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവസ്ഥലത്ത് കെ.എസ്.ആർ.ടിസി ബസ് നാട്ടുകാർ തടഞ്ഞു നിർത്തിയിരിക്കാണ് . നാഗർകോവിൽ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് അപകടത്തിന് കാരണമായത്. നാല് ബൈക്കും ഒരു കുട്ടി ഉൾപ്പെടെ ബസ്സിന് അടിയിൽ അകപ്പെട്ടയെന്നാണ് അപകടം നേരിൽ കണ്ട നാട്ടുകാർ പറയുന്നത്. കുട്ടിയെ ഉടൻ തന്നെ പിതാവ് രക്ഷിച്ചെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി. അപകടത്തിൽ ആർക്കും തന്നെ പരിക്കുകൾ ഒന്നും ഉണ്ടായിട്ടില്ല.അതേസമയം 6 വർഷമായി കെ.എസ്.ആർ.ടി സി ബസ് മോട്ടോർ വാഹന വകുപ്പിന്റെ യാതൊരു നിമയം പാലിക്കാതെയാണ് സഞ്ചരിക്കുന്നതെന്നും നാട്ടുകാർ രേഖാമൂലം വ്യക്തമാക്കി. നിലവിൽ പ്രദേശത്ത് കൂടുതൽ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കി കൊണ്ടിരിക്കുന്നു.