നെയ്യാറ്റിൻകര വാസുദേവൻ സ്മാരക ആരാമം തുറന്നു
നെയ്യാറ്റിൻകര : പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ സ്മാരക ആരാമം ഉദ്ഘാടനം കെ ആൻസലൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ് അത്താഴമംഗലത്ത് വാസുദേവൻ സ്മാരക ആരാമം നിർമ്മിച്ചത്. യോഗത്തിൽ നഗരസഭ ചെയർമാൻ പികെ രാജമോഹൻ , ചലച്ചിത്ര പുരസ്കാരം പിന്നണിഗായകൻ പന്തളം ബാലൻ , നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ കെ കെ ഷിബു , ജോസ് ഫ്രാങ്കിൽ , അനിതകുമാരി , അജിത , ഡോ എം എ സദാത്ത്, ഷിബുരാജ് കൃഷ്ണ , സിപിഐഎം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ , എൽഡിഎഫ് കൺവീനർ കൊടങ്ങാവിള വിജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.