ആദിവാസികളുടെ മുറവിളികള്‍ക്കും നീണ്ടകാലത്തെ കാത്തിരിപ്പിനും പരിഹാരമായി അട്ടപ്പാടിയില്‍ കോടതി യാഥാര്‍ഥ്യമാകുന്നു
അഗളി: ആദിവാസികളുടെ മുറവിളികള്‍ക്കും നീണ്ടകാലത്തെ കാത്തിരിപ്പിനും പരിഹാരമായി അട്ടപ്പാടിയില്‍ കോടതി യാഥാര്‍ഥ്യമാകുന്നു. അട്ടപ്പാടി മുൻസിഫ് മജിസ്ട്രേട്ട് കോടതി ഡിസംബര്‍ രണ്ടിന് ആരംഭിക്കാനാണു ഹൈക്കോടതി രജിസ്ട്രാറുടെ ഉത്തരവ്. കോടതി ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണു നീക്കം.അതേസമയം, ഉദ്ഘാടന തീയതി നിശ്ചയിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു ഇനിയും നീട്ടിക്കൊണ്ടുപോകുമോ എന്ന ആശങ്കയും അട്ടപ്പാടിക്കാര്‍ക്കുണ്ട്. അഗളി, പുതൂര്‍, ഷോളയൂര്‍ സ്റ്റേഷൻ പരിധിയിലുളള സിവില്‍, ക്രമിനല്‍ കേസുകളാണു കോടതി പരിഗണിക്കുക. നിലവില്‍ കേസുകള്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, പാലക്കാട് കോടതികളിലാണുള്ളത്.കേസ് നടത്തിപ്പില്‍ വര്‍ഷങ്ങളായി മേഖലയിലെ ആദിവാസികളെ ഉള്‍പ്പെടെ വലയ്ക്കുന്ന പ്രശ്നമാണു ഹൈക്കോടതി തന്നെ ഇടപെട്ടു തീര്‍പ്പാക്കുന്നത്. കോടതിയിലേക്കുള്ള കേസുകളുടെ ഫയലുകള്‍ മാറ്റാൻ നടപടി ആരംഭിച്ചു.