മാനവീയം വീഥി ഇനി വയോജന സൗഹൃദ സാംസ്കാരികയിടം
തിരുവനന്തപുരം : വയോജനങ്ങളുടെ സൗഹൃദകൂട്ടായ്മയ്ക്ക് മാനവീയം വീഥി ഇനി മുതൽ മറ്റൊരു മേൽവിലാസം കൂടി. പുതിയ പ്രഖ്യാപനം മേയർ ഇന്ന് നിർവഹിക്കും. വയോജനങ്ങൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയാണ് മാനവീയം വീഥിയിൽ കോർപറേഷൻ പരിധിയിലെ ആദ്യ വയോജന സൗഹൃദ സാംസ്കാരിക ഇടനാഴികും. വിവിധ പ്രായക്കാരുടെ കലാപരിപാടികളും സൗഹൃദ കൂട്ടായ്മയുമായി അപ്പോഴും സജീവമാണ് മാനവീയം. എന്നാൽ പുതിയ പദ്ധതി പരിപാടികളിലും പൊതുയിടങ്ങളിലും മുതിർന്നവരുടെ പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് പുതിയ പ്രഖ്യാപനം. നിലവിൽ മാനവീയം സജീവമായി നിലനിൽക്കുന്ന ഭിന്നശേഷി വയോജന സൗഹൃദപരമായിട്ടാണ് . അതിൽ പ്രത്യേക മാറ്റങ്ങൾ വേണ്ടിവരില്ല. വയോജനങ്ങളുടെ അഭ്യർത്ഥന പരിഗണിച്ച് ഇവർക്കായി പ്രത്യേക കസേരകൾ കോർപറേഷൻ നൽകും. മുതിർന്നവർ മാനവീയം വീഥിയിൽ നടക്കാൻ വരുന്നതിനാൽ അവരുടെ സഹായത്തിനായി കോർപറേഷൻ ജീവനക്കാരെയും വിന്യസിക്കും. മാനവീയം വീഥി മുതിർന്നവരുടെ സൗഹൃദ കൂട്ടായ്മായി പരിഹരണമെന്ന് ആവശ്യപ്പെട്ട് സീനേജേഴ്സ് വെൽഫെയർ ആൻ്റ് കൾച്ചറൽ ഓർഗനൈസേഷൻ മേയർ ആര്യ രാജേന്ദ്രന് നിവേദനം നൽകിയിരുന്നു.