റേഷൻ കടയുടെ മറവിൽ മദ്യവിൽപ്പന; 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ
എറണാകുളം: എറണാകുളം രായമംഗലത്ത് റേഷൻ കടയുടെ മറവിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ഒരാൾ പിടിയിൽ. രായമംഗലം സ്വദേശി തോമസ് (62) ആണ് പെരുമ്പാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.വ്യാപകമായി അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്. പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് തോമസിനെ കൈയോടെ പിടികൂടിയത്. വൻ വിലയ്ക്ക് മദ്യം വിറ്റഴിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംശയിക്കുന്നു. പിടിച്ചെടുത്ത മദ്യം വിവിധ കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു.പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വിനോദ്.കെ യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജോൺസൺ.ടി.വി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ അൻവർ.എ.എ, ഗോപാലകൃഷ്‌ണൻ.ടി.എൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുഗത ബീവി.പി.എച്ച്, സിവിൽ എക്സൈസ് ഓഫിസർ വിഷ്ണു.എസ്.ബാബു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു കുമാർ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. റൊമാന്റി ചെയ്തു.