സപ്ലൈകോ ബസാറിൽ വൻ ക്രമക്കേട്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് സപ്ലൈകോ ബസാറിൽ വൻ ക്രമക്കേട്. ശ്രീകാര്യം സപ്ലൈകോ പീപ്പിൾ ബസാറിലാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോ ഫ്ലയിങ് സ്കോഡ് നടത്തിയ പരിശോധനയിലാണ് സ്റ്റോക്കിലും പണത്തിലും ക്രമക്കേട് കണ്ടെത്തിയത്. 10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്നാണ് നി​ഗമനം.റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും എന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സാധനങ്ങൾ വിൽപ്പന നടത്തിയ തുകയും ബാങ്കിൽ അടച്ച തുകയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *