ആൾ ഇന്ത്യ പെർമിറ്റുള്ള സ്വകാര്യ ബസിനെ എം.വി.ഡി കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം : ആൾ ഇന്ത്യ പെർമിറ്റുള്ള സ്വകാര്യ ബസിനെ എം.വി.ഡി കസ്റ്റഡിയിലെടുത്തു . യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് പ്രാവച്ചമ്പലത്ത് നിന്ന് എം.വി.ഡി തടഞ്ഞ് കസ്റ്റഡിയിലെടുത്ത്. 10000രൂപ ഫൈൻ അടയ്ക്കാവാനും ആവശ്യപ്പെട്ടു . കഴിഞ്ഞദിവസം രാവിലെ ഈ ബസ്സിന് തന്നെ 10000 രൂപ പിഴ അടപ്പിച്ചിരുന്നു. വീണ്ടും അടയ്ക്കാൻ ആവില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞതോടെ എം. വി.ഡിയും സംഘവും ഓറഞ്ച് എന്ന പേരുള്ള സ്വകാര്യ ബസ് കസ്റ്റഡിയിലെടുക്കുകയും , ബസ് നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ എത്തിക്കുകയും ചെയ്തു. കുട്ടികളും മുതിർന്നവരും അടക്കം ബസ്സിൽ ഉണ്ടായിരുന്ന വരെ ബുദ്ധിമുട്ടിച്ചതോടെയാണ് യാത്രക്കാർ രംഗത്ത് വന്നത്. ബസ്സ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട സമയത്ത് കസ്റ്റഡിയെടുക്കാമായിരുന്നില്ലേയെന്ന് യാത്രക്കാർ ചോദിച്ചതോടെ ബസ്റ്റാൻഡിൽ ബഹളമായി. തുടർന്ന് എം.വി.ഡി യും യാത്രക്കാരും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ എത്തി. ബസ്സ് പോലീസ് കസ്റ്റഡിയിൽ എടുക്കണമെന്ന് പോലീസിനോട് എം.വി.ഡി ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരെ പെരുവഴിയിലാക്കി ബസ്സ് കസ്റ്റഡിയിൽ എടുക്കുന്നത് യോഗ്യതയില്ലയെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞതോടെ എം.ഇ.ഡിയും സംഘവും വെട്ടിലായി. സമയം വൈകി രാത്രി 11.30 ആയതും മാധ്യമപ്രവർത്തകർ എത്തിയതും ബസ്സ് വിട്ടുകൊടുത്ത് എം.ഇ.ഡി. തടി തപ്പി.