ആഡംബര ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിൽക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റ് ചെയ്തു

Spread the love

കൊച്ചി: ആഡംബര ഹോട്ടലുകളിൽ താമസിച്ച് മയക്കുമരുന്ന് വിൽക്കുന്ന മൂന്നംഗ സംഘത്തെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരാണ് പിടിയിലായത്. മയക്കുമരുന്നും അത് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റൽ വെയിംഗ് മെഷീനും കസ്റ്റഡിയിൽ എടുത്തു.കൊല്ലം ഓച്ചിറ സ്വദേശി റിജോ, കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു, തലശ്ശേരി ധർമ്മടം സ്വദേശിനി മൃദുല എന്നിവരാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്. കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 19.82 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം ഹാഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് വലിയ സാമ്പത്തിക ശേഷിയുള്ള ഇടപടുകാരെ കണ്ടെത്തിയാണ് സംഘം മയക്കുമരുന്ന് വിറ്റിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *