വീണ്ടും ശവപ്പറമ്പായി ഗാസ; ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ കൊന്നൊടുക്കിയത് 270 കുട്ടികളെ

Spread the love

വീണ്ടും ഗാസ ശവപ്പറമ്പ് ആവുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ച്‌ ഗാസയിലേക്ക്‌ നടത്തിയ വ്യാപക ആക്രമണങ്ങളിൽ കൊന്നൊടുക്കിയത്‌ 270ൽപ്പരം കുട്ടികളെ എന്ന് റിപ്പോർട്ടുകൾ. ഗാസയിൽ 2023 ഒക്ടോബർ ഏഴിന്‌ ആരംഭിച്ച ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ കുട്ടികൾ ഏറ്റവുമധികം ക്രൂരത നേരിടുന്ന ദിവസങ്ങളാണിതെന്ന്‌ അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടി.

ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം പുനരാരംഭിച്ച്‌ എട്ടാം ദിവസമായ ചൊവ്വാഴ്ച മാത്രം 23 പേരാണ് കൊല്ലപ്പെട്ടത്. രാവിലെ ഉണ്ടായ ആക്രമണത്തിൽ കുട്ടികൾക്കുൾപ്പെടെ ജീവൻ നഷ്ടമായതായാണ് റിപോർട്ട്. അഞ്ച് മാധ്യമ പ്രവർത്തകരാണ് കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ മാത്രം കൊല്ലപ്പെട്ടത്.

അതേസമയം, ഇസ്രയേൽ 75,600 കോടി ഷെക്കലിന്റെ (17.67 ലക്ഷം കോടി രൂപ) ബജറ്റ്‌ പാസ്സാക്കി. യുദ്ധ ബജറ്റാണ്‌ അവതരിപ്പിച്ചതെന്നും കടുത്ത എതിർപ്പിനിടയിലും പാസ്സാക്കാനായത്‌ സർക്കാരിന്റെ വിജയമാണെന്നും ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്‌ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *