രണ്ടുമാസമായി മുടങ്ങികിടന്ന ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും
രണ്ടുമാസമായി മുടങ്ങികിടന്ന ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. രണ്ട് മാസത്തെ പെന്‍ഷനായ 3200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഓണത്തിന് മുമ്പ് 60 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍വിതരണം ചെയ്യാനായി 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി 1,550 കോടി രൂപയും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പെന്‍ഷന്‍ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്.പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയാണ് പെന്‍ഷനെത്തുക. 23നു മുന്‍പ് വിതരണം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.