കാലുതെറ്റി കിണറ്റിൽ വീണ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ്
കോട്ടയം : കാലുതെറ്റി കിണറ്റിൽ വീണ രണ്ടരവയസുകാരിക്കും അച്ഛനും രക്ഷകനായി ഡിവൈഎഫ്ഐ നേതാവ് . ഡി.വൈ.എഫ്.ഐ നേതാവ് തോമസ്കുട്ടി രാജു ആണ് രക്ഷപെടുത്തിയത്. കോട്ടയം മാഞ്ഞൂരിലാണ് സംഭവംപുതിയ വീടും സ്ഥലവും വാങ്ങാനായി സ്ഥലം കാണാനെത്തിയ അച്ഛനും മകളുമാണ് കാല് തെറ്റി കിണറ്റിൽ വീണത്. ഇരുവരും വീഴുന്നത് കണ്ടാണ് തോമസ്കുട്ടി ആഴമുള്ള കിണറ്റിലേക്ക് എടുത്ത് ചാടിയത്. കുട്ടിയെ രക്ഷിച്ച ശേഷം തോമസ്കുട്ടി മുക്കാൽ മണിക്കൂറോളം കിണറ്റിലെ കയറിൽ പിടിച്ചുകിടന്നു. ഫയർഫോഴ്സ് എത്തിയാണ് മൂന്ന് പേരേയും പിന്നീട് കരയ്ക്ക് എത്തിച്ചത്. ആർക്കുംആരോഗ്യപ്രശ്നങ്ങളില്ല വിവരം.