നിർമ്മാണതൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയേറ്റ് ധർണ്ണ AITUC, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉത്ഘാടനം ചെയ്യുന്നു
” നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ഉടൻ നൽകുക”
തൊഴിലാളികളെ അവഗണിച്ചാൽ എൽഡിഎഫ് സർക്കാരിന് തിരിച്ചടിയാകും : മീനാങ്കൽ കുമാർ
തിരുവനന്തപുരം : ഓഗസ്റ്റ് 20
നിർമ്മാണ മേഖലയിലെ ദശലക്ഷക്കണക്കിന് തൊഴിലാളികളെ അവഗണിച്ച് മുന്നോട്ടുപോയാൽ എൽഡിഎഫ് സർക്കാരിന് തിരിച്ചടിയാകുമെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നിർമ്മാണ തൊഴിലാളികൾക്ക് 16 മാസക്കാലത്തെ പെൻഷനും ഇതര ആനുകൂല്യങ്ങളുടെ കുടിശ്ശികയും നൽകാനുണ്ട്. നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്നത് ഇടതുപക്ഷ നയമല്ല, പെൻഷനും ആനുകൂല്യങ്ങളും തൊഴിലാളികളുടെ അവകാശമാണ് മറിച്ച് ആരുടെയും ഔദാര്യമല്ല. സർക്കാർ മുൻഗണന നിശ്ചയിക്കുന്നതിൽ ആദ്യ പരിഗണന തൊഴിലാളി വിഭാഗങ്ങൾക്കായിരിക്കണം, തൊഴിലാളികളുടെ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സർക്കാർ തൊഴിലാളി വിഭാഗങ്ങളെ പരിഗണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം അഡ്വക്കേറ്റ് ജോർജ് തോമസ് അധ്യക്ഷതവഹിച്ച ധർണയിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഡി അരവിന്ദൻ സ്വാഗതം പറഞ്ഞു. പേട്ട രവീന്ദ്രൻ, മുജീബ് റഹ്മാൻ, ആർ കുമാരൻ, എസ് പി വേണു, ചെല്ലപ്പൻ, എൻ ടി ഭവനചന്ദ്രൻ, പി ജെ സന്തോഷ്, ഉണ്ടപ്പാറ ഷാജഹാൻ, കാട്ടായിക്കോണം രാജേന്ദ്രൻ, കല്ലയം സുകുമാരനാശാരി, തങ്കപ്പൻ നായർ എന്നിവർ സംസാരിച്ചു.
പ്രസിദ്ധീകരണത്തിന്
സെക്രട്ടറി