ചാലക്കുടി പുഴയിൽ മുതലകൾ വർധിക്കുന്നു പുഴയുടെ അരികിലായി ഒരു മാസം പ്രായമുള്ള ആറോളം മുതല കുഞ്ഞുങ്ങളെ കണ്ടെത്തി
ചാലക്കുടി പുഴയിൽ മുതലകൾ വർധിക്കുന്നു പുഴയുടെ അരികിലായി ഒരു മാസം പ്രായമുള്ള ആറോളം മുതല കുഞ്ഞുങ്ങളെ കണ്ടെത്തി പുഴയുടെ പല ഭാഗത്തും മുതലകളെ ആളുകൾ കാണരുണ്ടെങ്കിലും ഇത്രയധികം കുഞ്ഞുങ്ങളെ ആദ്യമായാണ് കണ്ടെത്തുന്നത് ചാലക്കുടി പുഴയിലെ അതിരപ്പിള്ളി ഭാഗത്താണ് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി നിലയിൽ മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്. ഇന്നലെയാണ് ആകസ്മികമായി മുതല കുഞ്ഞുങ്ങളെ കണ്ടത് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ജിലേഷ് ചന്ദ്രനാണ് മുട്ട വിരിഞ്ഞിറങ്ങിയ മുതല കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയത് ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ ഭാഗത്തും താഴെ സെന്റ് ജെയിംസ് അകഥമിയുടെ അരികിലുള്ള തുരുത്തിലും മുതലകളെ കാണരുണ്ടെങ്കിലും ഇത് വരെ ആരെയും ഇവ ഉപദ്രവിച്ചിട്ടില്ല പ്രധാനമായും അതിരപ്പിള്ളി ഭാഗത്തുള്ള കയങ്ങളിൽ പാറപ്പുറത്ത് ആണ് കൂടുതലായും മുതലകളെ കാണാറുള്ളത്.സാദാരണയായി പുഴയിലെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചയോടെ വെയിൽ കൊള്ളാൻ പാറപ്പുറത്ത് കിടക്കുകയും വൈകുന്നേരം ആഴങ്ങളിലേക്ക് മറയുകയും ആണ് പതിവ്. ആളെനക്കമില്ലാത്ത സ്ഥലങ്ങളിൽ ഇവ മണലിൽ കയറി മുട്ടയിടാറുമുണ്ട് ചതുപ്പൻ മുതലകൾ എന്ന് പ്രാദേശികമായി വിളിക്കുന്ന മുതലാകളെയാണ് കൂടുതൽ ഈ ഭാഗങ്ങളിൽ കാണാറുള്ളത് മത്സ്യങ്ങളെയും ചെറു ഇനം മറ്റു ജീവികളെയും ഭക്ഷിക്കുന്നഇത്തരം മുതലകൾ ആളനക്കം കേട്ടാൽ വെള്ളത്തിലേക്ക് മറയുകയാണ് പതിവ്.