എംഡിഎംഎ യുമായി രണ്ടുപേര്‍ മങ്കടയില്‍ പോലീസിന്‍റെ പിടിയിൽ

Spread the love

മങ്കട: ജില്ലയിൽ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന രണ്ടുപേരെ മങ്കട പോലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തു. മങ്കട കടന്നമണ്ണ സ്വദേശികളായ മേലേടത്ത് ബാസിം (36), കണ്ണൻപറമ്പിൽ നൗഫൽ (32) എന്നിവരെയാണ് പിടികൂടിയത്.പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ് കാൺമയിൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് എസ് ഐ ഷിജോ സി തങ്കച്ചൻ, ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘം മുക്കിൽ ചേരിയം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ കാറിൽ നിന്നും 5.30 ഗ്രാം എംഡിഎംഎയും പിടികൂടി. മങ്കട ടൗണിലും പരിസരങ്ങളിലും യുവാക്കൾക്കിടയിൽ ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായത്. തുടർന്നും പരിശോധന തുടരുമെന്നും മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ് കാൺമയിൽ അറിയിച്ചു.ബാസിം, നൗഫൽ എന്നിവരുടെ പേരിൽ അടിപിടിക്കേസുകളുണ്ട്. ബാസിമിൻറെ പേരി ൽ തിരൂരങ്ങാടി, മങ്കട സ്റ്റേഷനുകളിൽ എൻ ഡി പി എസ് കേസുകളും നിലവിലുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *